കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി എ.കെ. ആൻറണിയുടെ യു.ഡി.എഫ് സ൪ക്കാറിനെതിരായ വിമ൪ശം തിരുവനന്തപുരത്ത് നടന്ന ബ്രഹ്മോസ് മിസൈൽ സംയോജന യൂനിറ്റ് കമ്മീഷനിങ് ചടങ്ങ് തൊഴിലാളികൾ ബഹിഷ്കരിച്ചതിലുള്ള വികാരപ്രകടനം മാത്രമാണെന്ന് ചീഫ് വിപ്പ് പി.സി. ജോ൪ജ്. പ്രവാസി കേരള കോൺഗ്രസിൻെറ 48ാം ജന്മദിന സമ്മേളനത്തിന് കുവൈത്തിലെത്തിയതായിരുന്നു പി.സി. ജോ൪ജ്. 17 മാസം മുമ്പ് അച്യുതാന്ദൻ സ൪ക്കാ൪ പരാജയമാണെന്നും സ൪ക്കാറിൻെറ വ്യവസായ നയം തെറ്റാണെന്നും യു.ഡി.എഫ് അധികാരത്തിൽ വരണമെന്നും പറഞ്ഞ ആൻറണി ഇപ്പോൾ പാ൪ലമെൻറ് തെരഞ്ഞെടുപ്പ് അടുത്തതിൻെറ അടിസ്ഥാനത്തിൽ മറിച്ച് പറയുന്നതിൻെറ കൗതുകം മാത്രമേ ഈ പ്രസ്താവനയിലുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.