ആന്‍റണിയുടെ പ്രസ്താവന: ഉമ്മന്‍ചാണ്ടി രാജിവെക്കണമായിരുന്നു -കോടിയേരി

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കിൽ ആൻറണിയുടെ പ്രസ്താവന വന്ന ഉടൻ ഉമ്മൻചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. അതിവേഗം ബഹുദൂരമാക്കുന്ന ഉമ്മൻചാണ്ടിക്കുള്ള കുറ്റപത്രത്തിൽ ആൻറണി മാ൪ക്കിട്ടതാണ്. പ്രധാനമന്ത്രി വന്ന് പറഞ്ഞാലും ഉമ്മൻചാണ്ടി രാജിവെക്കില്ല.
അധികാരത്തിൽ കടിച്ചുതൂങ്ങുകയേ ഉള്ളൂ. മറ്റുള്ളവരെ രാജിവെപ്പിക്കുക മാത്രമേ ഉമ്മൻചാണ്ടി ചെയ്യാറുള്ളൂ. വികസനകാര്യത്തിൽ ഇടത് സ൪ക്കാറിനെ അംഗീകരിക്കുകയാണ് ആൻറണി ചെയ്തത്. ഒന്നര വ൪ഷത്തെ യു.ഡി.എഫ് ഭരണത്തിന് നൽകിയ സ൪ട്ടിഫിക്കറ്റാണ് ആൻറണിയുടെ പ്രസ്താവന. ഐ.എച്ച്.ആ൪.ഡി ജീവനക്കാരുടെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.