റാമല്ല: ഐക്യരാഷ്ട്ര സഭയിൽ രാഷ്ട്രേതര അംഗത്വം നേടാനുള്ള ഫലസ്തീൻെറ നീക്കത്തെ എതി൪ക്കുമെന്ന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ. ഫലസ്തീ൪ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ദീ൪ഘമായ ഫോൺ സംഭാഷണത്തിലാണ് ഒബാമ യു.എസിൻെറ നിലപാട് വ്യക്തമാക്കിയത്.
ഫലസ്തീൻ രാഷ്ട്രത്തിനായുള്ള ഏകപക്ഷീയ നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്നും ഇസ്രായേൽ-ഫലസ്തീൻ രാഷ്ട്രങ്ങൾക്കിടയിലെ സന്ധിസംഭാഷണങ്ങളിലൂടെയാണ് ഫലസ്തീൻ രാഷ്ട്രം രൂപപ്പെടേണ്ടതെന്നുമാണ് യു.എസ് നിലപാട്. അതി൪ത്തിയിൽ ഇസ്രായേൽ നടത്തുന്ന പിടിച്ചടക്കലുകളെയും ഫലസ്തീൻ ജനതയുടെ സ്വത്തുവകകളിലുള്ള ഇസ്രായേലിൻെറ കടന്നുകയറ്റത്തെയും പ്രതിരോധിക്കാനാണ് നീക്കമെന്ന് അബ്ബാസ് വിശദീകരിച്ചെങ്കിലും ഒബാമ വഴങ്ങയില്ല. പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കുന്നതിൽ തനിക്കുള്ള ആത്മാ൪ഥത ഒബാമ ആവ൪ത്തിച്ചതായും ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ സഹകരണം തുടരണമെന്ന് ആവശ്യപ്പെട്ടതായും ഫലസ്തീൻ അധികൃത൪ വ്യക്തമാക്കി. ഒബാമയുടെ രണ്ടാമൂഴം ഏറെ പ്രതീക്ഷയോടെ കണ്ട ഫലസ്തീനെയും ഇതര അറബ് രാഷ്ട്രങ്ങളെയും നിരാശപ്പെടുത്തുന്നതാണ് പുതിയ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.