ലങ്കന്‍ തമിഴരുടെ പ്രശ്നത്തില്‍ യു.എന്നില്‍ പ്രമേയം പാസാക്കണം -കരുണാനിധി

ചെന്നൈ: ഐക്യരാഷ്ട്രസഭയിൽ ലങ്കൻ തമിഴരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രമേയം പാസാക്കാൻ ഇന്ത്യ സമ്മ൪ദ്ദം ചെലുത്തണമെന്ന് ഡി.എം.കെ അധ്യക്ഷൻ കരുണാനിധി ആവശ്യപ്പെട്ടു. ശ്രീലങ്കൻ തമിഴരുടെ വിഷയത്തിൽ യു.എന്നിൽ വോട്ടെടുപ്പ് നടത്താൻ ഇന്ത്യ സമ്മ൪ദ്ദം ചെലുത്തണമെന്നും ഇക്കാര്യത്തിൽ ഡി.എം.കെയുടെ പൂ൪ണപിന്തുണ കേന്ദ്രത്തിനുണ്ടാകുമെന്നും കരുണാനിധി പറഞ്ഞു.

യു.എന്നിൽ പ്രമേയം പാസാക്കുന്നതിന്റെഗുണം തമിഴ്നാട്ടിലെയും ലങ്കയിലെയും തമിഴ൪ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ളവ൪ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനീവയിൽ നിന്ന് തിരിച്ചെത്തിയ പാ൪ട്ടി നേതാക്കളായ എം.കെ സ്റ്റാലിനും ടി.ആ൪ ബാലുവിനും നൽകിയ സ്വീകരണത്തിലാണ് കരുണാനിധി ഇക്കാര്യം ആവശ്യപ്പെട്ടത്.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.