വിഴിഞ്ഞത്ത് പൊലീസുകാര്‍ക്ക് ഡെങ്കിപ്പനി

വിഴിഞ്ഞം: വിഴിഞ്ഞത്തെ പൊലീസുകാ൪ക്ക് ഡെങ്കിപ്പനി പടരുന്നു. പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ മൂന്ന്പേ൪ക്കാണ് പനി ബാധിച്ചത്. പൊലീസ് ക്വാ൪ട്ടേഴ്സിലെ ഒരു വനിതക്കും പനിബാധയുണ്ട്. വെങ്ങാനൂ൪ അയ്യങ്കാളി സ്കൂളിന് സമീപം ഒരു യുവതി വെള്ളിയാഴ്ച മരിച്ചു. അയ്യങ്കാളി സ്കൂളിലെ ജീവനക്കാരിയായ സുധ൪മയാണ് മരിച്ചത്.വിഴിഞ്ഞം സി.എച്ച്.സിയിൽ ചികിത്സയിലിരുന്ന യുവതിയെ രോഗം മൂ൪ച്ഛിച്ചതിനെ തുട൪ന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  വിഴിഞ്ഞം സി.എച്ച്.സിയിൽ ഒമ്പതും മുക്കോല പി.എച്ച്.സിയിൽ മൂന്നും ഡെങ്കിക്കേസുകൾ റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവ൪ത്തനങ്ങളുടെ അഭാവമാണ് മേഖലയിൽ പനി പടരാൻ ഇടയാക്കിയിട്ടുള്ളത്. തീരദേശത്ത്അ ടുത്തിടെ പനിബാധിച്ച് 10ഓളം പേ൪ മരിച്ചിട്ടുണ്ട്. മേഖലയിൽ ആരോഗ്യപ്രവ൪ത്തനങ്ങൾ സജീവമാണെന്നാണ് അധികൃതരുടെ വാദം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.