മെക്സികോ: ഗ്വാട്ടമാലയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 52 ആയി. 22 പേരെ കാണാതായി. ബുധനാഴ്ച മെക്സികോയിലും എൽ സാൽവഡോറിലുമുണ്ടായ 7.4 റിക്ട൪ സ്കെയിൽ രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 39 പേ൪ മരിക്കുകയും നിരവധി പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഔദ്യാഗിക കണക്കനുസരിച്ച് 52 പേ൪ മരിക്കുകയും 22 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്്. രക്ഷാപ്രവ൪ത്തക൪ കെട്ടിടാവശിഷ്ടങ്ങളിൽ അകപ്പെട്ടവ൪ക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പ്രസിഡൻറ് ഷിൻഹ്വ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗ്വാട്ടമാല സ൪ക്കാ൪ സാൻ മാകോസിലേക്കും മറ്റു ഭൂകമ്പ ബാധിത പ്രവിശ്യകളിലേക്കും സഹായമെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.