ഗഡ്കരിക്കെതിരെ പോരാട്ടം തുടരും -ജത്മലാനി

ന്യൂദൽഹി: അഴിമതിയാരോപണങ്ങളിൽ കുരുങ്ങിയ ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരിക്ക് പാ൪ട്ടി പൂ൪ണപിന്തുണ പ്രഖ്യാപിച്ചെങ്കിലും പോരാട്ടത്തിൽ നിന്ന് പിൻമാറില്ലെന്ന് മുതി൪ന്ന നേതാവ് രാംജത്മലാനി. കളങ്കിതനായ നേതാവിനെ പ്രസിഡൻറ് സ്ഥനത്തുനിന്ന് നീക്കണമെന്ന തൻെറ ഉപദേശം തള്ളിയ പാ൪ട്ടി തീരുമാനത്തിൽ നിരാശയുണ്ടെന്ന് വ്യക്തമാക്കിയ ജത്മലാനി ഒറ്റപ്പെട്ടാലും പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു.
 പാ൪ട്ടിയുടെ മുതി൪ന്ന രാജ്യസഭാംഗം കൂടിയായ ജത്മലാനി തുടങ്ങിവെച്ച കോലാഹലങ്ങൾ മറ്റ് നേതാക്കൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റെടുത്തെങ്കിലും ചൊവ്വാഴ്ച ചേ൪ന്ന ഉന്നതതല കോ൪കമ്മിറ്റി യോഗം നിതിൻ ഗഡ്കരിയിൽ വിശ്വാസമ൪പ്പിച്ചതോടെ തൽക്കാലത്തേക്ക് കെട്ടടങ്ങുകയായിരുന്നു. പാ൪ട്ടി നേതാക്കളുടെ പരസ്യ വിവാദങ്ങൾക്ക് വിലക്കേ൪പ്പെടുത്തിയെങ്കിലും ഇത് ലംഘിച്ചാണ് രാംജത്മലാനി വീണ്ടും രംഗത്തെത്തിയത്.  സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയനായ ഗഡ്കരിയെ പ്രസിഡൻറ് സ്ഥാനത്ത് തുടരാൻ അനുവദിക്കുകയാണെങ്കിൽ അഴിമതിക്കെതിരായ പാ൪ട്ടിയുടെ പോരാട്ടം ദു൪ബലപ്പെടും -രാം ജത്മലാനി പറഞ്ഞു. ഗഡ്കരിക്ക് ക്ളീൻചീറ്റ് നൽകി ബി.ജെ.പി യോഗത്തിൽ ആ൪. എസ്. എസ് പ്രതിനിധി ഗുരുമൂ൪ത്തി അവതരിപ്പിച്ച റിപ്പോ൪ട്ട് തനിക്ക് ലഭിച്ചില്ലെന്നും ജത്മലാനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.