സ്വവര്‍ഗവിവാഹത്തിന് ഫ്രഞ്ച് കാബിനറ്റില്‍ അംഗീകാരം

പാരിസ്: സ്വവ൪ഗ വിവാഹം നിയമാനുസൃതമാക്കുന്ന ബില്ല് ഫ്രഞ്ച് മന്ത്രിസഭ അംഗീകരിച്ചു. എന്നാൽ, ഫ്രഞ്ച് പാ൪ലമെൻറിലെ ച൪ച്ചകൾക്കുശേഷമേ ബിൽ പ്രാബല്യത്തിൽ വരൂ. സ്വവ൪ഗവിവാഹം നിയമാനുസൃതമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്ക്സ്വാ ഓലൻഡ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വോട്ട൪മാ൪ക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നുവെങ്കിലും മതസംഘടനകൾ ബില്ലിനെതിരെ രംഗത്തുണ്ട്. പ്രതിപക്ഷ കൺസ൪വേറ്റിവ് പാ൪ട്ടി കാബിനറ്റ് തീരുമാനത്തെ ശക്തമായി അപലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.