വികലാംഗയെ വീടുകയറി ആക്രമിച്ച സംഭവം: പൊലീസുകാരന് സസ്പെന്‍ഷന്‍

വെഞ്ഞാറമൂട്: കളമച്ചലിൽ വീടുകയറി  അക്രമത്തിന് നേതൃത്വം നൽകിയ പൊലീസുകാരന് സസ്പെൻഷൻ. സഹായിയായ സൈനികനെതിരെ നടപടിയെടുക്കാൻ വകുപ്പ് മേധാവിക്ക് റിപ്പോ൪ട്ട് നൽകും.
കളമച്ചൽ മാമൂട് ദീപാ വിലാസത്തിൽ ശാന്ത (45), മകൻ സജീവൻ (23) എന്നിവ൪ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവ൪ ചികിത്സയിലാണ്. അക്രമത്തിന് നേതൃത്വം നൽകിയ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകരൻ കളമച്ചൽ സ്വദേശി ചക്രനെയാണ് റൂറൽ എസ്.പി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാളുടെ സഹോദരനും സൈനികനുമായ ശിവപ്രസാദിനെതിരെ നടപടികൾ കൈക്കൊള്ളാൻ വകുപ്പ് മേധാവിക്ക് റിപ്പോ൪ട്ട് നൽകുമെന്ന് റൂറൽ എസ്.പി തോമസ് കുട്ടി പറഞ്ഞു.
ഇവരെ കൂടാതെ വിമുക്തഭടനായ ബാബു, ബിനു, ജയപ്രസാദ് എന്നിവ൪ ചേ൪ന്നാണ് അക്രമം നടത്തിയത്. സംഭവത്തെ തുട൪ന്ന് പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി അന്വേഷണം ഊ൪ജിതമാക്കിയതായി വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
എന്നാൽ, പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിൽ തന്നെ ജാമ്യം നൽകാവുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും ഇവരുടെ അറസ്റ്റ് പൊലീസ് മന$പൂ൪വം വൈകിപ്പിക്കുന്നതായും ഡി.വൈ.എഫ്.ഐ വാമനപുരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.