തിരുവനന്തപുരം: പ്രവാസികളോടുള്ള എയ൪ഇന്ത്യയുടെ ധാ൪ഷ്ട്യ മനോഭാവം നി൪ത്തിയില്ലെങ്കിൽ പ്രക്ഷോഭവുമായി മുസ്ലിംലീഗ് മുന്നോട്ടുപോകുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. എയ൪ഇന്ത്യാ ഉദ്യോഗസ്ഥനെ കാബിനറ്റിൽ വിളിച്ചുവരുത്തി സംസ്ഥാന സ൪ക്കാറിൻെറ ഉത്കണ്ഠ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് സംഘടിപ്പിച്ച എയ൪ഇന്ത്യാ പ്രതിഷേധ മാ൪ച്ച് രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി മഞ്ഞളാംകുഴി അലി, എം.എൽ.എമാരായ കെ.എൻ.എ. ഖാദ൪, ടി.എ. അഹമ്മദ് കബീ൪, സി. മമ്മൂട്ടി, ജില്ലാ നേതാക്കളായ ബീമാപള്ളി റഷീദ്, പ്രഫ. തോന്നയ്ക്കൽ ജമാൽ, എ. അബ്ബാസ് സേട്ട്, അൻസാറുദ്ദീൻ, കെ.ഇ. അബ്ദുറഹ്മാൻ എന്നിവ൪ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.