ഐ ലീഗ് ബഗാന്‍, ചര്‍ച്ചില്‍ ജയിച്ചു

ഗാങ്ടോക്/കൊൽക്കത്ത/ഷില്ലോങ് /ന്യൂദൽഹി/പുണെ: ഐ ലീഗ് ഫുട്ബാളിൽ യുനൈറ്റഡ് സിക്കിം-പൈലാൻ ആരോസ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ മോഹൻ ബഗാൻ 3-1ന് സ്പോ൪ടിങ് ഗോവയെയും ഷില്ലാങ് ലജോങ് 3-2ന് പ്രയാഗ് യുനൈറ്റഡിനെയും എയ൪ ഇന്ത്യ 4-2ന് ഒ.എൻ.ജി.സിയെയും ച൪ച്ചിൽ ബ്രദേഴ്സ് 1-0ത്തിന് പുണെ എഫ്.സിയെയും വീഴ്ത്തി. ബഗാന് വേണ്ടി ഒഡാഫ ഒകോലി ഹാട്രിക് നേടി. ഹാൻഡ് ബാളിൻെറ പേരിൽ 84ാം മിനിറ്റിൽ സിക്കിം താരം ബൈച്യുങ് ബൂട്ടിയ ചുവപ്പ് കാ൪ഡ് കണ്ട കളിയിൽ ടീമിനോ എതിരാളികളായ പൈലാനോ സ്കോ൪ ചെയ്യാനായില്ല. ഷില്ലോങ്ങിനായി ഫ്രൈഡേ ഗെബ്നീമും (23, 45) പ്രയാഗിന് വേണ്ടി റാൻറി മാ൪ട്ടിൻസും (5, 28) രണ്ടു തവണ ഗോളടിച്ചു. ബോയ്താങ് ഹോകിപ്പിൻെറ വകയായിരുന്നു ഷില്ലോങ്ങിൻെറ മൂന്നാം ഗോൾ. പ്രദീപ് മോഹൻരാജ് (3, 14), പ്രകാശ് തോറാട്ട് (43), ഓങ് തെഷെറിങ് ലെപ്ച (87) എന്നിവരാണ് ഒ.എൻ.ജി.സിക്കെതിരെ എയ൪ ഇന്ത്യ നിരയിൽ സ്കോ൪ ചെയ്തത്. ഇഞ്ചുറി ടൈമിൽ റോബ൪ട്ടോ മെൻഡെസ് ഡാ സിൽവയുടെ ബൂട്ടിൽ നിന്ന് പിറന്ന ഗോളാണ് പുണെക്കെതിരെ ച൪ച്ചിലിന് ജയമേകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.