രഞ്ജി ട്രോഫി: അമിത്തിനും ധവാനും സെഞ്ച്വറി, ഹിമാചല്‍ 536

നദൗൻ: ഹിമാചൽപ്രദേശിനെതിരായ രഞ്ജി ട്രോഫി ഗ്രൂപ് സി മത്സരത്തിൻെറ രണ്ടാമിന്നിങ്സിലും കേരളത്തിന് ബാറ്റിങ് തക൪ച്ച. ആതിഥേയരുടെ ഒന്നാമിന്നിങ്സ് സ്കോറായ ആറു വിക്കറ്റിന് 536 റൺസിന് (ഡിക്ളയേഡ്) മറുപടിയായി കേരളം മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്നിന് 28 എന്ന നിലയിലാണ്. അഭിഷേക് ഹെഗ്ഡെ (പൂജ്യം), ക്യാപ്റ്റൻ സോണി ചെറുവത്തൂ൪ (18), സചിൻ ബേബി (ഒന്ന്) എന്നിവ൪ ഇതിനകം പുറത്തായി. ആറ് റൺസുമായി ഓപണ൪ വി.എ.ജഗദീഷ് ക്രീസിലുണ്ട്. ഒരു ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ സന്ദ൪ശക൪ 279 റൺസ് പിറകിലാണ്.
ഒന്നാമിന്നിങ്സിൽ കേരളത്തെ 229ൽ ഒതുക്കിയ ഹിമാചലിനായി ബാറ്റ്സ്മാന്മാ൪ മികവ് പുറത്തെടുത്തു. അമിത് കുമാറിൻെറയും ഋഷി ധവാൻെറയും സെഞ്ച്വറികളാണ് മൂന്നാം ദിവസത്തെ പ്രത്യേകത. തലേന്ന് 18 റൺസുമായി ക്രീസിലുണ്ടായിരുന്ന അമിത് 101 റൺസെടുത്ത് മടങ്ങി. ധവാൻ 102 റൺസ് നേടി പുറത്താവാതെ നിന്നു. ആതിഷ് ഭലൈക് 46ൽ വീണപ്പോൾ മുകേഷ് ശ൪മ പുറത്താവാതെ 47 റൺസെടുത്തു. 307 റൺസ് ലീഡായപ്പോഴാണ് ഹിമാചൽ ഒന്നാമിന്നിങ്സ് ഡിക്ളയ൪ ചെയ്തത്. കേരളത്തിനായി പി.യു. അൻതാഫ് രണ്ടും പ്രശാന്ത് പരമേശ്വരൻ, സോണി, കെ.ആ൪. ശ്രീജിത്ത്, റൈഫി വിൻസെൻറ് ഗോമസ് എന്നിവ൪ ഓരോ വിക്കറ്റും പിഴുതു.
അക്കൗണ്ട് തുറക്കും മുമ്പെ കേരളത്തിന് ഓപണ൪ ഹെഗ്ഡെയെ നഷ്ടമായി. സ്കോ൪ 23ലെത്തിയപ്പോൾ സോണിയും 28ൽ സചിൻ ബേബിയും കൂടാരം കയറി. അവസാന ദിവസമായ തിങ്കളാഴ്ച തോൽവി ഒഴിവാക്കാനുള്ള കഠിന പ്രയത്നമാണ് കേരളം നടത്തുക. ഒറ്റ ദിവസം കൊണ്ട് എതിരാളികളുടെ ലീഡ് മറികടന്ന് വിജയലക്ഷ്യം നിശ്ചയിക്കുക ബുദ്ധിമുട്ടായതിനാൽ പിടിച്ചുനിന്ന് സമനില നേടാനാണ് സന്ദ൪ശക ബാറ്റ്സ്മാന്മാരുടെ ശ്രമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.