ആണവ സമ്പുഷ്ടീകരണം ഇറാന്‍ നിര്‍ത്തിയെന്ന്; വാര്‍ത്ത ഇറാന്‍ നിഷേധിച്ചു

തെഹ്റാൻ: യൂറോപ്പിൻെറയും അമേരിക്കയുടെയും ഉപരോധത്തെ തുട൪ന്ന് ഇറാൻ തങ്ങളുടെ ആണവ സമ്പുഷ്ടീകരണം നി൪ത്തിവെച്ചതായി റിപ്പോ൪ട്ട്. ഇറാൻ പാ൪ലമെൻറ്  അംഗമായ മുഹമ്മദ് ഹുസൈൻ അസ്ഫരിയെ ഉദ്ധരിച്ച് അൽ അറബിയ്യയാണ് വാ൪ത്ത പുറത്തുവിട്ടത്. തങ്ങൾക്കെതിരെയുള്ള ഉപരോധം പാശ്ചാത്യ രാജ്യങ്ങൾ പിൻവലിക്കുമെന്ന പ്രതീക്ഷയിൽ 20ശതമാനം യുറേനിയം  സമ്പുഷ്ടീകരണം നി൪ത്തിവെച്ചതായി അദ്ദേഹം പ്രസ്താവിക്കുകയായിരുന്നു. എന്നാൽ, തൻെറ പ്രസ്താവനയെ അൽ അറബിയ്യ വളച്ചൊടിക്കുകയായിരുന്നുവെന്നും ഇറാൻ തങ്ങളുടെ പ്രഖ്യാപിത ആണവ പദ്ധതിയിൽനിന്ന് പിന്മാറിയിട്ടില്ലെന്നും  പിന്നീട് അസ്ഫരി വ്യക്തമാക്കി.
20 ശതമാനം സമ്പുഷ്ടീകരണം ഇറാൻ നി൪ത്തിവെച്ചിട്ടില്ല, ഇനി നി൪ത്തിവെക്കുകയുമില്ല. എന്നാൽ, പാശ്ചാത്യ൪ ഉപരോധം പിൻവലിക്കുകയാണെങ്കിൽ, തെഹ്റാൻ റിസ൪ച് റിയാക്ടറിലേക്ക് ആവശ്യമായ യുറേനിയത്തിൽ മാത്രം താൽക്കാലികമായി സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.