പാരിസ്: ഫ്രാൻസിൽ സ്വവ൪ഗ വിവാഹം നിയമവിധേയമാക്കാനുള്ള പ്രസിഡൻറ് ഫ്രാൻസ്വാ ഓലൻഡിൻെറ നീക്കത്തിനെതിരെ റോമൻ കത്തോലിക്കൻ സഭയും രംഗത്ത്. വിവാഹത്തിൻെറ നി൪വചനംതന്നെ മാറ്റാനുള്ള രാഷ്ട്രീയ, സാംസ്കാരിക പ്രവ൪ത്തകരുടെ നടപടിക ൾക്കെതിരെ ശക്തമായ പ്രതിഷേധമുയ൪ത്താൻ പള്ളിയിൽ ആഹ്വാനം നൽകി.
കടുത്ത പ്രതിഷേധങ്ങ ൾക്കിടയിലും നീക്കവുമായി മുന്നോട്ടു പോകാനാണ് സോഷ്യലിസ്റ്റ് സ൪ക്കാറിൻെറ തീരുമാനം. നീക്കത്തിനെതിരെ നേരത്തേ മുസ്ലിം, ജൂത മതവിശ്വാസികളും ശക്തമായി പ്രതികരിച്ചിരുന്നു. നിലപാടിനെ 16ാമൻ മാ൪പാപ്പയും അപലപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.