മുക്കുപണ്ട പണയ തട്ടിപ്പ്; പൊലീസ് കേസെടുത്തു

സുൽത്താൻ ബത്തേരി: മുക്കുപണ്ടം പണയംവെച്ച് ബത്തേരി അ൪ബൻ ബാങ്കിൽ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്തു. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ബാങ്കിൽ പരിശോധന നടത്തിയ സഹകരണ വകുപ്പിലെ സീനിയ൪ ഇൻസ്പെക്ട൪ അപ്പുക്കുട്ടൻ റിപ്പോ൪ട്ട് രജിസ്ട്രാ൪ക്ക് കൈമാറി.
ബാങ്ക് ഡയറക്ട൪ ബോ൪ഡിന് പരിശോധനാ റിപ്പോ൪ട്ടിൻെറ കോപ്പി സഹകരണ വകുപ്പ് നൽകിയിട്ടുണ്ട്. ബാങ്കിൽ ചേ൪ന്ന അടിയന്തര ഡയറക്ട൪ ബോ൪ഡ് യോഗം വകുപ്പ് അധികൃത൪ക്കും പൊലീസിലും പരാതി നൽകാൻ തീരുമാനിച്ചതിനെ തുട൪ന്നാണ് കേസെടുത്തത്.
അമ്പലവയലിലെ സ്വകാര്യ സ്ഥാപന ഉടമ ശശിധരനെതിരെയാണ് കേസ്. 32,600 ഗ്രാം വ്യാജ സ്വ൪ണം പണയംവെച്ചു എന്നാണ് ആക്ഷേപം.
തട്ടിപ്പ് നടന്നത് അധികൃതരുടെ അറിവോടെയാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ വ്യാഴാഴ്ച ബാങ്കിലേക്ക് മാ൪ച്ചും ബാങ്ക് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി. പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നൽകി.
തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥ൪ക്ക് കോൺഗ്രസ് സഹായം ചെയ്യുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പി.ആ൪. ജയപ്രകാശ് സമരം ഉദ്ഘാടനം ചെയ്തു. സുരേഷ് താളൂ൪, മനോജ് അമ്പാടി, കെ.ആ൪. പ്രജീഷ് എന്നിവ൪ സംസാരിച്ചു. കെ.പി. ജീവൻ സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.
പൂതാടി സ൪വീസ് സഹ. ബാങ്കിൻെറ പാപ്ളശ്ശേരി ശാഖയിലെ മുക്കുപണ്ട പണയതട്ടിപ്പിൻെറ പശ്ചാത്തലത്തിൽ ജില്ലയിലെ സഹകരണ ബാങ്കുകളിൽ പരിശോധന നടന്നുവരുകയാണ്. ഇതിൻെറ ഭാഗമായി ബത്തേരി അ൪ബൻ ബാങ്കിൽ നടന്ന പരിശോധനയിലാണ് മുക്കുപണ്ടം പണയ ഉരുപ്പടികൾ കണ്ടെത്തിയത്.
മുക്കുപണ്ടം വെച്ച് പണം തട്ടിയവ൪ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം തിരിച്ചടച്ച് കേസിൽനിന്ന് തടിയൂരാനും നീക്കം ആരംഭിച്ചിട്ടുണ്ട്. വിവിധ സഹ. ബാങ്കുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പുകളാണ് അടുത്ത കാലത്ത് റിപ്പോ൪ട്ട് ചെയ്യുന്നത്.
സഹ. വകുപ്പ് കണ്ണടക്കുന്നതുമൂലമാണ് പലപ്പോഴും കേസുകൾ തേഞ്ഞുമാഞ്ഞു പോകുന്നത്. ഭരണസമിതികളുടെ ഒത്താശയോടെ വലിയ തോതിലാണ് വായ്പാ തട്ടിപ്പ് അരങ്ങേറുന്നതെന്ന് ക൪ഷക സംഘടനകളും മറ്റും ആരോപിക്കുന്നു.
പനമരം കാ൪ഷിക വികസന ബാങ്കിൽനിന്ന് മാത്രം കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പാണ് പുറത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.