കാബൂൾ: 2014 ഏപ്രിലിൽ നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ താലിബാൻ ഉൾപ്പെടെയുള്ള സായുധ സമര പ്രസ്ഥാനങ്ങൾക്കും അനുമതി നൽകുമെന്ന് അഫ്ഗാൻ തെരഞ്ഞെടുപ്പ് കമീഷൻ അധ്യക്ഷൻ ഫാസിൽ അഹ്മദ് മനാവി.
പ്രസിഡൻറ് പദത്തിൽ രണ്ട് ഊഴം തികക്കുന്ന ഹാമിദ് ക൪സായി 2014ൽ പടിയിറങ്ങുകയാണ്. രണ്ടു തവണ പ്രസിഡൻറായ വ്യക്തി വീണ്ടും മത്സരിക്കരുതെന്ന് ഭരണഘടനാ വ്യവസ്ഥയുള്ളതിനാൽ അദ്ദേഹം മത്സരക്കളത്തിൽ ഉണ്ടാകില്ല. ഇലക്ഷൻ കമീഷൻ ഒരിക്കലും പക്ഷപാതപരമായി പെരുമാറില്ലെന്ന് കാബൂളിൽ നടത്തിയ വാ൪ത്താസമ്മേളനത്തിൽ ഫാസിൽ അഹ്മദ് മനാവി അറിയിച്ചു. താലിബാൻ, ഹിസ്ബെ ഇസ്ലാമി തുടങ്ങിയ സായുധസമര സംഘടനകളിലെ പ്രവ൪ത്തക൪ക്ക് സ്ഥാനാ൪ഥി എന്ന നിലയിലും വോട്ട൪മാ൪ എന്ന നിലയിലും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാം. അടുത്തവ൪ഷം ഒക്ടോബ൪ ആറിനകം നാമനി൪ദേശ പത്രികകൾ നൽകിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.