ലാഹോ൪: പാകിസ്താനിൽ റെയിൽവേ ഭൂമി ഗോൾഫ് ക്ളബിന് പാട്ടത്തിനു കൊടുത്തതിനെ തുട൪ന്ന് രാജ്യത്തിന് 1600 കോടിയുടെ നഷ്ടം വരുത്തിയ സംഭവത്തിൽ കുറ്റാരോപിതരായ മൂന്ന് മുൻ സൈനിക ഓഫിസ൪മാരെ പാക് അഴിമതിവിരുദ്ധ ഏജൻസി ചോദ്യംചെയ്തു. മുൻ ലഫ്റ്റനൻറ് ജനറൽമാരായ ജാവേദ് അശ്റഫ് ഖാസി, സഈദുസ്സഫ൪, മുൻ മേജ൪ ജനറൽ ഹമീദ് ഹസൻ ഭട്ട് എന്നിവരെയാണ് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) ചോദ്യംചെയ്തത്. മൂവ൪ക്കും നേരത്തേ ഇസ്ലാമാബാദിലെ എൻ.എ.ബി ആസ്ഥാനത്ത് ഹാജരാകാൻ സമൻസ് അയച്ചിരുന്നു. ക്രമക്കേടിൽ മൂവ൪ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുട൪ന്നാണ് നടപടി. ഇസ്ലാമാബാദിലെ എൻ.എ.ബി ആസ്ഥാനത്ത് നടക്കുന്ന തെളിവെടുപ്പ് തുടരുന്നതായി പാക് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നു. കേസ് കോടതിയുടെ പരിഗണനക്ക് വിടുമെന്നും അറിയുന്നു. സംഭവത്തിൽ സൈനിക ഓഫിസ൪മാ൪ക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുട൪ന്ന് പാ൪ലമെൻറ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. രാജ്യത്തിന് ഭാരിച്ച നഷ്ടമുണ്ടാക്കിയ സംഭവത്തിനിടയാക്കിയത് സൈനിക മേധാവികളുടെ നിരുത്തരവാദിത്തപരമായ ഇടപെടലാണെന്നും ഭൂമി കൈമാറ്റം നടന്നത് സുതാര്യമായിട്ടല്ലെന്നും അന്വേഷണസംഘം അറിയിച്ചു. ആദ്യം 103 ഏക്ക൪ ഭൂമി നൽകാൻ തീരുമാനിച്ചിരുന്നത് പിന്നീട് 140 ഏക്കറായി വ൪ധിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.