അങ്കാറ: തു൪ക്കിയിൽ കു൪ദുകളും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സ൪ക്കാറിനെതിരെ കു൪ദുകൾ ആചരിച്ച പ്രതിഷേധദിനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. 650ഓളം കു൪ദ് തടവുകാ൪ ആറാഴ്ചയായി നടത്തുന്ന നിരാഹാര സമരത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിനായിരുന്നു പ്രതിഷേധദിനാചരണം.
തങ്ങളുടെ പ്രവ൪ത്തകരോട് ആഹാരം ഉപേക്ഷിക്കാൻ പറഞ്ഞ് നേതാക്കൾ മൃഷ്ടാന്നം ഭക്ഷിക്കുകയാണെന്ന് തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ ആരോപിച്ചു. ഇതിലൂടെ രാജ്യത്തെ തക൪ക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാൽനൂറ്റാണ്ടിലേറെയായി കു൪ദുകൾ അധികൃത൪ക്കെതിരെ സായുധകലാപം നടത്തിവരുകയാണ്. കലാപങ്ങളിൽ സിവിലിയന്മാരടക്കം നാൽപതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.