സ്റ്റാലിനെ അപലപിച്ച് റഷ്യന്‍ പ്രധാനമന്ത്രി

മോസ്കോ: മുൻ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ നടത്തിയ ഹീന കുറ്റകൃത്യങ്ങളെ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് അപലപിച്ചു. സ്റ്റാലിൻെറ പീഡനത്തിനിരയായവരെ അനുസ്മരിക്കുന്ന ദിനാചരണ വേളയിലാണ് മെദ്വ്യദെവ് സ്റ്റാലിനെ വിമ൪ശിച്ചത്. അതേസമയം, അന്നത്തെ കുറ്റകൃത്യങ്ങളിൽ സ്റ്റാലിനു മാത്രമല്ല, മറ്റു നിരവധി ഉന്നതോദ്യോഗസ്ഥ൪ക്കും പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
എന്നാൽ, മോസ്കോ നഗരപ്രാന്തത്തിൽ സ്റ്റാലിൻ ഇരകളെ അനുസ്മരിക്കുന്ന ചടങ്ങിൽ മെദ്വ്യദെവും പ്രസിഡൻറ് വ്ളാദിമി൪ പുടിനും സംബന്ധിച്ചില്ല. ശുദ്ധീകരണ നടപടികളുടെ ഭാഗമായി സ്റ്റാലിൻ ലക്ഷങ്ങളെ ജയിലിലടക്കുകയും പതിനായിരങ്ങളെ തോക്കിനിരയാക്കുകയും ചെയ്തതായി ചരിത്രരേഖകൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.