തൂനിസ്: തുനീഷ്യയിൽ സലഫി വിഭാഗവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.
പൊലീസ് സ്റ്റേഷൻ ആക്രമിച്ച സലഫികൾക്കുനേരെ വെടിവെക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച സലഫികളും മദ്യവിൽപനക്കാരുമായി നടന്ന ഏറ്റുമുട്ടലിനിടെ മനൂപയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സലഫി പ്രവ൪ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു സ്റ്റേഷൻ ആക്രമണം.
നേരത്തേയും സലഫികളും സ൪ക്കാറും തമ്മിൽ നിരവധി ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച ചെക്പോസ്റ്റുകൾ കൈയേറാൻ ശ്രമിക്കുന്നതിനിടെ നടന്ന വെടിവെപ്പിൽ സലഫി പ്രവ൪ത്തകൻ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥ൪ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ശരീഅത്ത് നിയമങ്ങൾ ക൪ശനമായി നടപ്പാക്കണമെന്ന് വാദിക്കുന്ന വിഭാഗമാണ് സലഫികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.