മഡ്ഗാവ്: പോ൪ചുഗലിൻെറ ഫുട്ബാൾ ഇതിഹാസം ലൂയി ഫിഗോ നവംബ൪ ഒന്നിന് ഗോവയിലെത്തുന്നു. ഇന്ന് തുടങ്ങുന്ന യൂത്ത് ചാമ്പ്യൻസ് ലീഗിൻെറ പ്രത്യേക അതിഥിയായാണ് ഫിഗോ ഗോവ സന്ദ൪ശിക്കുന്നത്. നവംബ൪ ഒന്നിന് ഫത്തോ൪ദയിലെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇലവനെതിരെ ഫിഗോ ഗോവൻ ഇലവൻെറ കുപ്പായമിട്ട് പന്തു തട്ടാനിറങ്ങും. ഫിഗോ ഗോവ ഇലവൻ എന്നാണ് ആതിഥേയ ടീമിൻെറ പേര്.
യൂത്ത് ചാമ്പ്യൻസ് ലീഗിൽ മാറ്റുരക്കുന്ന 2500 യുവതാരങ്ങളിൽനിന്നാണ് ഗോവൻ ടീമിലെ മറ്റംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ചുരുങ്ങിയത് 20 മിനിറ്റ് ഫിഗോ കളത്തിലുണ്ടാവും. ച൪ച്ചിൽ ബ്രദേഴ്സിൻെറ ബ്രസീലിയൻ സ്ട്രൈക്ക൪ റോബ൪ട്ടോ മെൻഡെസ്ഡാ സിൽവയാണ് ഇന്ത്യ ഇലവനെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.