കൃഷിക്കാര്യം ഇനി വിരല്‍തുമ്പില്‍

തൃശൂ൪: വിത്തെറിയാനും വിളവെടുക്കാനുമുള്ള കാലമറിയാനും വളമിടാനും ഇനി നാടലയേണ്ട. കമ്പ്യൂട്ടറിൽ  ഇതാ കൃഷിയെ സംബന്ധിച്ചുള്ള പൂ൪ണ വിവരങ്ങൾ. കാ൪ഷിക സ൪വകലാശാലയിലെ കാ൪ഷിക ഇ-പഠന ഗവേഷണ കേന്ദ്രം തയാറാക്കിയ വെബ് പോ൪ട്ടലിലാണ് കൃഷി വിവരങ്ങൾ അനായാസം ലഭ്യമാവുന്നത്്. 30ന്  രാത്രി മുതൽ കൃഷി വിവരങ്ങൾ ആഗോള വെബ്ജാലകത്തിന് മുന്നിൽ സദാ സജ്ജമാകും.
കാ൪ഷികസാങ്കേതിക വിവരജാലകം, വളം നി൪ണയ സഹായി, വിള മരുന്ന് നി൪ണയ സഹായി, വിലവിവര സഹായി, മറ്റ് കാ൪ഷിക വെബ ്വിഭവങ്ങൾ, ഇ-ക൪ഷക ജാലകം, ഹരിതകേരളം, കൃഷിസേവനങ്ങളുടെ  വിശദാംശങ്ങൾ, കൃഷി കലണ്ട൪, കാ൪ഷിക ഓൺലൈൻ കോഴ്സുകൾ, കൃഷിക്കാരുടെ അനുഭവങ്ങൾ, കൃഷിചരിത്രം തുടങ്ങി 14 ഓളം കാ൪ഷിക വിവരങ്ങളാണ് ആദ്യഘട്ടത്തിൽ പോ൪ട്ടലിൽ ഒരുക്കിയിരിക്കുന്നത്. ഓരോ ഘട്ടത്തിലും ഇത് അപ്ഡേറ്റ് ചെയ്യുമെന്ന് കാ൪ഷിക സ൪വകലാശാല സെൻറ൪ ഫോ൪ ഇ-ലേണിങ് ഡയറക്ട൪ ഡോ. പി. അഹമ്മദ് പറഞ്ഞു. 30ന് തൃശൂ൪ റീജനൽ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.പി. മോഹനൻ കൃഷി സാങ്കേതിക വെബ്പോ൪ട്ടൽ ആഗോള വെബ്ജാലകത്തിന് സമ൪പ്പിക്കും. വിവിധ കൃഷി സോഫ്റ്റ് വെയറുകളും സൈബ൪ പാക്കേജുകളുടെ പ്രദ൪ശനവും അന്ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.