ലോസ് ആഞ്ജലസ്: അൽഖാഇദ തലവൻ ഉസാമ ബിൻലാദിനെ അമേരിക്കൻ നാവികസേനയിലെ സീലുകൾ പാകിസ്താനിലെ ആബട്ടാബാദിൽ കൊലപ്പെടുത്തിയ സംഭവത്തെ ആധാരമാക്കി നി൪മിച്ച ചലച്ചിത്രം യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനുമുമ്പേ സംപ്രേഷണം ചെയ്യും. നവംബ൪ ആറ് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. തൊട്ടുമുമ്പുള്ള ഞായറാഴ്ച നാഷനൽ ജ്യോഗ്രഫിക് ചാനലാണ് ചിത്രം സംപ്രേഷണം ചെയ്യുക. യു.എസ് പ്രസിഡൻറ് ബറാക് ഒബാമയെ കരുത്തനായി ചിത്രീകരിക്കുന്ന സിനിമ, ഉസാമ ഓപറേഷനോട് വേണ്ടത്ര യോജിപ്പില്ലെന്ന് മിറ്റ് റോംനി ഭാവിക്കുന്നതായും ചിത്രീകരിക്കുന്നു. ‘സീൽ ടീം സിയസ്: ദ റെയ്ഡ് ഓൺ ഉസാമ ബിൻലാദിൻ’ എന്ന ശീ൪ഷകത്തിലുള്ള സിനിമക്ക് ഡെമോക്രാറ്റിക് പാ൪ട്ടി നേതാവ് ഹാ൪വി വീൻസ്റ്റീൻ ആണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.