ഡ്രോണ്‍ ആക്രമണാനുമതി മുശര്‍റഫിന് കോടതി നോട്ടീസ്

ഇസ്ലാമാബാദ്: ഡ്രോൺ വിമാനങ്ങൾ ഉപയോഗിച്ച് പാക് മണ്ണിൽ നിഗൂഢാക്രമണങ്ങൾ നടത്താൻ യു.എസ് ചാര ഏജൻസിയായ സി.ഐ.എക്ക് അനുമതി നൽകിയതിൻെറ പേരിൽ ലാഹോ൪ ഹൈകോടതി മുൻ പാക് പ്രസിഡൻറ് ജനറൽ പ൪വേസ് മുശ൪റഫിന് നോട്ടീസയച്ചു. എഫ്.എം. സാബി൪ എന്ന അഭിഭാഷകൻ നൽകിയ ഹരജിയെ തുട൪ന്നാണ് കേസിൻെറ അടുത്ത വിചാരണവേളയിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മുശ൪റഫിന് നോട്ടീസയച്ചത്. ഡ്രോൺ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളാണ് കൂടുതൽ കൊല്ലപ്പെട്ടതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. അതിനിടെ, വസീറിസ്താനിൽ ബുധനാഴ്ച യു.എസ് സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചുപേ൪ കൊല്ലപ്പെട്ടു. മിറാൻഷാ പട്ടണത്തിനു സമീപത്തെ ഗ്രാമത്തിൽ മൂന്നു മിസൈലുകളാണ് വ൪ഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.