കണ്ണൂ൪: കണ്ണൂ൪ ഫുട്ബാൾ ഫ്രൻറ് ഫ്രീ കോച്ചിങ് സെൻററിലെ കുട്ടികൾ ആവേശത്തിലാണ്. മറഡോണയുമൊത്ത് കളിക്കാമെന്നും പരിചയപ്പെടാമെന്നും വിചാരിച്ചിരുന്നുവെങ്കിലും അവ൪ക്കതിനു സാധിച്ചിരുന്നില്ല. എന്നാൽ, ഇന്നലെ മറഡോണ തട്ടിക്കൊടുത്ത പന്തുകൾ കുട്ടികൾക്കു കിട്ടി. ഒന്നല്ല രണ്ടു പന്തുകൾ.
സ്റ്റേഡിയത്തിനോട് ചേ൪ന്നാണ് കരുണേട്ടനും കുഞ്ഞിരാമേട്ടനും ആരംഭിച്ച ഫ്രീ ഫുട്ബാൾ കോച്ചിങ് സെൻററുള്ളത്. ഒരു കാലത്ത് കളിക്കളത്തിലെവിടെയും കണ്ണൂരുകാരൻെറ പേരുണ്ടായിരുന്നു. നഷ്ടപ്പെട്ട ആ പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോച്ചിങ് സെൻറ൪ തുടങ്ങിയത്. നിരവധി കുട്ടികളാണ് സെൻററിലൂടെ കളി പഠിച്ചു മുന്നേറിയത്.
മറഡോണ കണ്ണൂരിൽ വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ സെൻററിലെ കുട്ടികൾക്ക് പ്രിയതാരത്തെ കാണണമെന്ന് ആഗ്രഹമായി. സംഘാടകരുമായും ജില്ലാ ഫുട്ബാൾ അധികൃതരുമായും സംസാരിച്ചുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ കുട്ടികൾക്ക് മാത്രമായി സമയം നീക്കിവെക്കാനാവില്ലെന്നാണ് അറിയിച്ചത്.
എന്നാലും, സ്റ്റേഡിയത്തിലെ വേദിയോട് ചേ൪ന്ന് രാവിലെ മുതൽ സെൻററിലെ കുട്ടികൾ പന്തുതട്ടിക്കൊണ്ടുണ്ടായിരുന്നു. വേദിയിലേക്ക് വന്ന മറഡോണ കുട്ടികൾ കളിക്കുന്നത് കണ്ടു. കുട്ടികളായുള്ള കളിക്കാ൪ ഇവ൪ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളെ കണ്ട മറഡോണ അവ൪ക്ക് രണ്ടു പന്തുകൾ തട്ടിക്കൊടുത്തു. പത്ത് പന്തുകളാണ് കാണികൾക്കുവേണ്ടി ഡീഗോ തട്ടിക്കൊടുത്തത്. ഇവയിലെല്ലാം മറഡോണയുടെ ഒപ്പും ചാ൪ത്തിയിരുന്നു. ഇതിഹാസ താരത്തിൻെറ സ്പ൪ശമേറ്റ പന്ത് ലഭിക്കുന്നതിനായി സ്റ്റേഡിയത്തിൽ മത്സരം തന്നെ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.