തിരുവനന്തപുരം: ദക്ഷിണമേഖലാ സബ്ജൂനിയ൪ ഹോക്കി ചാമ്പ്യൻഷിപ്പിൽ ക൪ണാടകക്ക് കിരീടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ എല്ലാ കളികളും വിജയിച്ചാണ് ക൪ണാടക ട്രോഫി നേടിയത്. രണ്ടാംസ്ഥാനം തമിഴ്നാടിനാണ്.
പെൺകുട്ടികളുടെ മത്സരത്തിൽ നാലുകളികളും വിജയിച്ച ക൪ണാടക 42 ഗോളുകൾ നേടി. ആൺകുട്ടികളുടെ മത്സരത്തിലും നാലുകളികൾ വിജയിച്ച ക൪ണാടക 22 ഗോളുകൾ വലയിലാക്കി. കേരളം, ക൪ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, പുതുച്ചേരി എന്നീ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കേരളം മൂന്നാമതെത്തി.
ഹോക്കി കേരളയുടെ ബ്രാൻഡ് അംബാസഡറും നടനുമായ സുരേഷ്ഗോപി ട്രോഫികൾ വിതരണം ചെയ്തു. ഹോക്കിക്ക് പുന൪ജീവൻ നൽകാനുള്ള ഹോക്കി കേരളയുടെ പ്രവ൪ത്തനങ്ങൾ പ്രശംസനീയമാണെന്ന് സുരേഷ്ഗോപി പറഞ്ഞു. ഹോക്കി കേരള പ്രസിഡൻറ് വി. സുനിൽകുമാ൪ അധ്യക്ഷതവഹിച്ചു. വി.ശിവൻകുട്ടി എം.എൽ. എ, അഡ്വ.എം.പി സാജു, ഹോക്കി ഇന്ത്യ പ്രസിഡൻറ് മറിയാമ്മ കോശി, കോസ്റ്റ് ടു കോസ്റ്റ് മാനേജിങ് ഡയറക്ട൪ മുഹമ്മദ് റാഫി, സെൽമ ഡിസിൽവ, ശശിധരൻ, രമേശ് കോലപ്പ, എം.കാ൪ത്തികേയൻ നായ൪, കെൽവിൻ ഡിക്രൂസ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.