ആവശ്യമുള്ള സാധനങ്ങൾ
മുട്ട -മൂന്ന്
ഉരുളക്കിഴങ്ങ് -രണ്ട്
സവാള -ഒന്ന്
വെളുത്തുള്ളി -നാല് അല്ലി
ഇഞ്ചി -ഒരു കഷണം
പച്ചമുളക് -ആറ്
തക്കാളി -ഒന്ന്
കുരുമുളകുപൊടി -അര ടീസ്പൂൺ
കറിവേപ്പില, ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -ഒരു ടേ.സ്പൂൺ
തേങ്ങാപ്പാല് -അരക്കപ്പ് തേങ്ങയുടേത്
അണ്ടിപ്പരിപ്പ്/ബദാം അരച്ചത് -രണ്ട് ടേ.സ്പൂൺ
പാകംചെയ്യുന്ന വിധം
പാത്രത്തിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി ഇവ പൊടിയായി അരിഞ്ഞതും പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവയും യഥാക്രമം ചേ൪ത്ത് വഴറ്റുക. കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങും ഉപ്പും ചേ൪ത്ത് അടച്ചുവെച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് വെന്തുകഴിഞ്ഞാൽ എല്ലാ ചേരുവകളും ചേ൪ത്തിളക്കി അണ്ടിപ്പരിപ്പ് അരച്ചത് ചേ൪ത്തിളക്കുക. തിളച്ചുകഴിഞ്ഞാൽ തേങ്ങാപ്പാൽ ചേ൪ത്ത് തിളച്ചുതുടങ്ങുമ്പോൾ ഇറക്കാം. അധികം തിളക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഓട്സ്-ധാന്യ സൂപ്പ് ആവശ്യമുള്ള സാധനങ്ങൾ
1. ഓട്സ് -നാല് ടേ.സ്പൂൺ
2. വൻപയ൪ -ഒരു ടേ.സ്പൂൺ
ചെറുപയ൪ -ഒരു ടേ.സ്പൂൺ
രാജ്മാ പയ൪ -ഒരു ടേ.സ്പൂൺ
ഉഴുന്ന് -ഒരു ടേ.സ്പൂൺ
ചിക്കൻ പീസ് -രണ്ട് കഷണം/ചിക്കൻ സ്റ്റോക്ക്
3. തേങ്ങാപ്പാൽ -അരക്കപ്പ്
4. സവാള അരിഞ്ഞത് -ഒരു ടേ.സ്പൂൺ
5. പച്ചമുളക് -ഒന്ന്
6. വെളുത്തുള്ളി -നാല് അല്ലി
7. വെണ്ണ/എണ്ണ -രണ്ട് ടീസ്പൂൺ
8. കുരുമുളകുപൊടി -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം രണ്ടാമത്തെ ചേരുവകൾ വെള്ളത്തിൽ കുതി൪ത്ത് ആവശ്യത്തിന് ഉപ്പ് ചേ൪ത്ത് കുക്കറിൽ നന്നായി വേവിക്കുക. ചുവട് കട്ടിയുള്ള പാത്രത്തിൽ വെണ്ണ അല്ലെങ്കിൽ എണ്ണ ചൂടാക്കി, പൊടിയായി അരിഞ്ഞ വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ യഥാക്രമം മൂപ്പിക്കുക. വേവിച്ച പയ൪ ചേ൪ത്ത് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഓട്സ് ചേ൪ത്ത് വേവിക്കുക. ഇടക്ക് ഇളക്കിക്കൊടുക്കണം. ഓട്സ് വെന്തതിനുശേഷം തേങ്ങാപ്പാൽ ചേ൪ത്ത് തിളച്ചുവരുമ്പോൾ അടുപ്പിൽനിന്ന് ഇറക്കുക. അധികം തിളക്കാൻ അനുവദിക്കരുത്. അവരവരുടെ രുചിക്കനുസരിച്ച് ഉപ്പും കുരുമുളകുപൊടിയും ചേ൪ത്ത് ഉപയോഗിക്കാം.
ഹൈദരാബാദി ഹലീം ആവശ്യമുള്ള സാധനങ്ങൾ
മട്ടൺ/ചിക്കൻ എല്ലില്ലാത്തത് -ഒരു കിലോ
നുറുക്ക് ഗോതമ്പ് -ഒരു കിലോ
തൈര് -ഒന്നര കപ്പ്a
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
പച്ചമുളക് അരച്ചത് -ഒരു ടീസ്പൂൺ
മല്ലിയില അരച്ചത് -ഒരു ടീസ്പൂൺ
നാരങ്ങാനീര് -കാൽകപ്പ്
ഏലക്ക -മൂന്ന് എണ്ണം
പട്ട പൊടിച്ചത് -അര ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
എണ്ണ -അരക്കപ്പ്
ഉപ്പ് -ആവശ്യത്തിന്
പാകംചെയ്യുന്ന വിധം
തൈര്, നാരങ്ങാനീര്, പച്ചമുളക് അരച്ചത്, മല്ലിയില അരച്ചത്, ഏലക്ക-പട്ട ഇവ പൊടിച്ചത്, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, മുളകുപൊടി, ഉപ്പ് എന്നിവ ഇറച്ചിയിൽ ചേ൪ത്ത് മൂന്നുമണിക്കൂ൪ വെക്കുക. വെള്ളത്തിൽ കുതി൪ത്ത് ഊറ്റിയ ഗോതമ്പ് ആവശ്യത്തിന് വെള്ളം ചേ൪ത്ത് കുക്കറിൽ നന്നായി വേവിച്ചുടക്കുക. കുക്കറിൽ എണ്ണ ചൂടാക്കി ഇറച്ചി അതിലിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേ൪ത്ത് അടച്ചുവെച്ച് ചെറിയ തീയിൽ നന്നായി വേവിക്കുക. വെന്തുകഴിഞ്ഞാൽ ഗോതമ്പുകൂടി ചേ൪ത്ത് പത്തു മിനിറ്റ് വേവിക്കുക. കരിഞ്ഞുപിടിക്കാതിരിക്കാൻ ഇടക്കിടെ ഇളക്കിക്കൊണ്ടിരിക്കണം. ചൂടോടെ വിളമ്പാനുള്ള പാത്രത്തിൽ പക൪ന്ന് വറുത്ത ഉള്ളി, മല്ലിയില അരിഞ്ഞത് ഇവ തൂകി അലങ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.