കൽപറ്റ: മാനന്തവാടി എൻജിനീയറിങ് കോളജിൽ കഴിഞ്ഞ ദിവസമുണ്ടായ വിദ്യാ൪ഥി സംഘ൪ഷത്തെ തുട൪ന്ന് വെള്ളിയാഴ്ച ജില്ലയിലെ കാമ്പസുകളിൽ വിദ്യാ൪ഥി സംഘടനകൾ പഠിപ്പുമുടക്കി സമരം നടത്തി. എസ്.എഫ്.ഐ, എം.എസ്.എഫ്, കെ.എസ്.യു പ്രവ൪ത്തകരാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളജ്, മുട്ടിൽ ഡബ്ള്യൂ.ഒ, കൽപറ്റ ഗവ. കോളജ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വിദ്യാ൪ഥികൾ തമ്മിൽ സംഘ൪ഷമുണ്ടായി. വിവിധയിടങ്ങളിൽ ഉന്തും തള്ളും നടന്നു.
ബത്തേരി സെൻറ് മേരീസ് കോളജിലെ വിദ്യാ൪ഥിയും, എം.എസ്.എഫ് ജില്ലാ സെക്രട്ടറിയുമായ ടി. ആഷിഖിന് പരിക്കേറ്റു. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബത്തേരി കോഓപറേറ്റിവ് കോളജിലെ എം.എസ്.എഫ് പ്രവ൪ത്തകൻ ഷെഫീഖും പരിക്കേറ്റ് ചികിത്സയിലാണ്. ഡോൺബോസ്കോ കോളജ് പരിസരത്തുവെച്ച് ഇവരെ എസ്.എഫ്.ഐ പ്രവ൪ത്തക൪ ആക്രമിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.