ന്യൂയോ൪ക്: അമേരിക്കയിലെ മൂന്നാമത്തെ വലിയ നിക്ഷേപക ബാങ്കായ സിറ്റി ഗ്രൂപ്പിൻെറ ഇന്ത്യക്കാരനായ മേധാവി വിക്രം പണ്ഡിറ്റ് സ്ഥാപനം വിട്ടത് നയനിലപാടുകളിലും മറ്റുമുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണമാണെന്ന് റിപ്പോ൪ട്ടുകൾ.
ചൊവ്വാഴ്ചയാണ് വിക്രം പണ്ഡിറ്റ് രാജിവെച്ചത്. കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന സിറ്റി ഗ്രൂപ്പിനെ ലാഭത്തിലേക്കെത്തിച്ച വിക്രം പണ്ഡിറ്റിൻെറ മുന്നറിയിപ്പില്ലാത്ത രാജി വാൾ സ്ട്രീറ്റിനെയാകെ അമ്പരപ്പിച്ചിരുന്നു. നയപരമായ അഭിപ്രായവ്യത്യാസങ്ങളാണ് വിക്രമിന് പുറത്തേക്ക് വഴിയൊരുക്കിയതെന്നുതന്നെയാണ് അമേരിക്കയിലെ പ്രമുഖ പത്രങ്ങളെല്ലാം റിപ്പോ൪ട്ട് ചെയ്യുന്നത്.
സിറ്റി ഗ്രൂപ്പിനെ 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ലാഭത്തിലേക്ക് നയിച്ച വിക്രം അഞ്ചു വ൪ഷത്തെ സേവനത്തിന് വിരാമമിട്ടാണ് പടിയിറങ്ങുന്നത്. സിറ്റി ഗ്രൂപ്പിൻെറ ഭാവിയെന്താകുമെന്നതിനെ ചൊല്ലിയാണ് ഈ അവസരത്തിൽ ചോദ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.