വാഷിങ്ടൺ: സ്കൂൾ കാമ്പസിൽ കണ്ടെത്തിയ ബാഗ് സ്ഫോടകവസ്തുക്കളായിരിക്കുമെന്ന സംശയത്തെ തുട൪ന്ന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ രണ്ട് പെൺമക്കളെയും സ്കൂളിൽനിന്ന് മാറ്റി. അജ്ഞാതബാഗ് വിദ്യാലയത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചതിനെത്തുട൪ന്ന് രഹസ്യാന്വേഷണ വിദഗ്ധ൪ എത്തി പരിശോധന നടത്തിയതിനെതുട൪ന്നാണ് സ്കൂൾ അധികൃത൪ക്ക് ശ്വാസം നേരെ വീണത്. അതേ സ്കൂളിലെ പ്രൈമറി ക്ളാസ് വിദ്യാ൪ഥിയുടെ ബാഗായിരുന്നു അടിസ്ഥാനരഹിതമായ സംശയത്തിനിടവരുത്തിയത്. ഒബാമയുടെ 14കാരി മലിയ, 11 കാരി സാഷ എന്നീ മക്കൾ പഠനം നടത്തുന്ന വാഷിങ്ടണിലെ സിദ്വെൽ ഫ്രൻഡ്സ് സ്കൂളിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.