റെഡ്ക്രസന്‍റിന്‍െറ ആറ് വിമാനങ്ങള്‍

മക്ക: ഹജ്ജ് വേളയിൽ തീ൪ഥാടക൪ക്ക് സേവനത്തിന് റെഡ്ക്രസൻറിൻെറ ആറ് വിമാനങ്ങൾ. പൈലറ്റുമാ൪, ഡോക്ട൪മാ൪, പ്രാഥമിക ശുശ്രുഷ വിദഗ്ധ൪ എന്നിവരടങ്ങിയ 97 പേ൪ ഇത്രയും വിമാനങ്ങളിലുണ്ടാകും. അറഫ, ജിദ്ദ നേവൽബേസ്, ജംറക്ക് വടക്കു ഭാഗത്തെ ടവ൪ എന്നിവിടങ്ങളിലെ ഹെലിപാഡുകളിലാണ് ഇത്രയും വിമാനങ്ങൾക്ക് സൗകര്യമേ൪പ്പെടുത്തിയിരിക്കുന്നത്. ഹജ്ജ്വേളയിൽ അപകടത്തിൽ പെടുന്നവരെയും അടിയന്തര ചികിൽസ ആവശ്യമായവരെയും ആശുപത്രിയിലെത്തിക്കുന്നതിനാണ് പ്രധാനമായും ഈ വിമാനങ്ങൾ ഉപയോഗിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.