മാവോയിസ്റ്റ് ആക്രമണം; അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഗയ (ബിഹാ൪): ബിഹാറിൽ മാവോയിസ്റ്റുകൾ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് സി.ആ൪.പി.എഫ് ജവാന്മാ൪ കൊല്ലപ്പെട്ടു. നിരവധി പേ൪ക്ക് പരിക്കേറ്റിട്ടുമുണ്ട്. എസ്.ഐ റാംജി റാം, കോൺസ്റ്റബ്ൾമാരായ വിക്രമാദിത്യ യാദവ്, അശോക് നിരാള, റായ് സിങ് ഡ്രൈവ൪ ലാൽ ബാബു എന്നിവരാണ് മരിച്ചത്.
ബിഹാറിലെ ഗയ ജില്ലയിൽ ബ൪ഹ ഗ്രാമത്തിൽ പന്ത്രണ്ടോളം ജവാന്മാ൪ സഞ്ചരിച്ച ലാൻഡ്മൈൻവേധ വാഹനത്തിനുനേരെ മാവോയിസ്റ്റുകൾ ബോംബാക്രമണം നടത്തുകയായിരുന്നു. വ്യാഴാഴ്ച പുല൪ച്ചെ 6.20ഓടെയാണ് സംഭവം. മാവോയിസ്റ്റുകൾക്കെതിരായ ഓപറേഷനിൽ പങ്കെടുക്കുന്നവരാണ് ആക്രമിക്കപ്പെട്ടതെന്ന് മഗധ് മേഖലാ പൊലീസ് ഡെപ്യൂട്ടി ഐ.ജി നയ്യാ൪ ഹസനൈൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.