ദുലീപ് ട്രോഫി: മധ്യ, പൂര്‍വ മേഖലകള്‍ ഫൈനലില്‍

ഹൈദരാബാദ്/വിശാഖപട്ടണം: ഈ മാസം 21ന് തുടങ്ങുന്ന ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂ൪ണമെൻറ് ഫൈനലിൽ മധ്യ മേഖലയും പൂ൪വ മേഖലയും തമ്മിൽ ഏറ്റുമുട്ടും. സെമി ഫൈനലിൽ ഉത്തരമേഖലയെയും ദക്ഷിണ മേഖലയെയുമാണ് അവ൪ യഥാക്രമം  മറികടന്നത്. നാലാമത്തെയും അവസാനത്തെയും ദിവസമായ ബുധനാഴ്ച രണ്ടു മത്സരങ്ങളും സമനിലയിൽ അവസാനിച്ചെങ്കിലും ഒന്നാമിന്നിങ്സ് ലീഡ് ഇരു ടീമിനും കലാശക്കളിക്ക് യോഗ്യത നേടിക്കൊടുത്തു. ചെന്നൈയിലാണ് ഫൈനൽ.
ഹൈദരാബാദിൽ യുവരാജ് സിങ് കുറിച്ച ഇരട്ട ശതകത്തിൻെറ ബലത്തിൽ 451 റൺസെടുത്ത ഉത്തര മേഖലക്കെതിരെ ഭുവനേശ്വ൪ കുമാറിൻെറ സെഞ്ച്വറി പ്രകടനമാണ് മുഹമ്മദ് കൈഫ് നയിച്ച മധ്യ മേഖലയെ തുണച്ചത്. മൂന്നാം ദിവസം ഒമ്പതിന് 442 എന്ന നിലയിലായിരുന്ന മധ്യ മേഖല ബുധനാഴ്ച ഒന്നാമിന്നിങ്സിൽ 469ന് പുറത്തായി. ഭുവനേശ്വ൪ 128 റൺസ് നേടി പത്താമനായി മടങ്ങി. തുട൪ന്ന് രണ്ടാമിന്നിങ്സ് നാലിന് 187 എന്ന നിലയിൽ ഡിക്ളയ൪ ചെയ്ത ഉത്തരമേഖല എതിരാളികൾക്ക് 170 റൺസ് വിജയലക്ഷ്യം നിശ്ചയിച്ചു. മധ്യമേഖല ഒരു വിക്കറ്റിന് 39ലെത്തിയതോടെ കളി സമനിലയിൽ പിരിയുകയായിരുന്നു.
വിശാഖപട്ടണത്ത് നടന്ന സെമിയുടെ രണ്ടാമിന്നിങ്സിൽ ഇന്ത്യൻ പേസ൪ അശോക് ദിൻഡ ഏഴ് വിക്കറ്റ് സ്വന്തമാക്കിയതാണ് പൂ൪വ മേഖലയുടെ പ്രകടനത്തിലെ സവിശേഷത. 239 റൺസ് ലക്ഷ്യം പിന്തുട൪ന്ന ദക്ഷിണ മേഖലയെ ദിൻഡ എറിഞ്ഞിട്ടപ്പോൾ അവ൪ രണ്ടാമിന്നിങ്സിൽ എട്ടിന് 85 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.