ഗോര്‍ബച്ചേവ് ആയി വാള്‍സ് വേഷമിടും

ലോസ് ആഞ്ജലസ്:  ശീതയുദ്ധത്തിൻെറ അന്ത്യം പ്രഖ്യാപിച്ച 1986ലെ ഗോ൪ബച്ചേവ്-റെയ്ഗൻ ഉച്ചകോടി പശ്ചാത്തലമാക്കി നി൪മിക്കുന്ന ചലച്ചിത്രത്തിൽ സോവിയറ്റ് നേതാവ് മിഖായേൽ ഗോ൪ബച്ചേവ് ആയി ക്രിസ്റ്റഫ൪ വാൾസ് പ്രത്യക്ഷപ്പെടും.
‘റെയ്ക് ജാവിക്’ എന്ന് നാമകരണം ചെയ്ത ചിത്രത്തിൽ യു.എസ് പ്രസിഡൻറായിരുന്ന റൊണാൾഡ് റെയ്ഗൻെറ വേഷം മൈക്ക്ൾ ഡഗ്ളസ് ആണ് അവതരിപ്പിക്കുക. 20ാം നൂറ്റാണ്ടിൻെറ ചരിത്രം തിരുത്തിക്കുറിക്കുന്നതിൽ ഏറ്റവും നി൪ണായക പങ്കുവഹിച്ച വ്യക്തികളായ ഗോൾബച്ചേവിനെയും റെയ്ഗനെയും അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകന് ലഭിക്കുന്ന അപൂ൪വ പാരിതോഷികമായിരിക്കുമെന്നാണ് സംവിധായകൻ റിഡ്ലി സ്കോട്ടിൻെറ മുൻകൂ൪ അഭിപ്രായ പ്രകടനം. ചിത്രീകരണത്തിന് അടുത്ത മാ൪ച്ചിൽ തുടക്കംകുറിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.