പുതിയ ഇ.യു ഉപരോധം മനുഷ്യത്വരഹിതം -ഇറാന്‍

തെഹ്റാൻ: ആണവ സമ്പുഷ്ടീകരണം ഉപേക്ഷിക്കാത്തതിൻെറ പേരിൽ യൂറോപ്യൻ യൂനിയൻ (ഇ.യു) തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ ഉപരോധ നടപടികളെ മനുഷ്യത്വ ഹീനമായ നടപടിയെന്ന് ഇറാൻ കുറ്റപ്പെടുത്തി.
ഇറാനിൽനിന്ന് പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് തിങ്കളാഴ്ച യൂറോപ്യൻ യൂനിയൻ പ്രഖ്യാപിച്ചത്.
എന്നാൽ, ഇത്തരം നടപടികൾ വഴി സ്വന്തം നിലപാടുകളിൽനിന്ന് തെഹ്റാനെ പിന്തിരിപ്പിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് റമിൻ മെഹ്മാൻ പറസ്തി വ്യക്തമാക്കി.
മനുഷ്യത്വഹീനവും വിവേകരഹിതവും നിയമവിരുദ്ധവുമായ നടപടിയാണ് ഇ.യു കൈക്കൊണ്ടതെന്നാരോപിച്ച മെഹ്മാൻ പറസ്തി സ്വന്തം പാതയിലൂടെ മുന്നേറാനുള്ള ഇറാൻെറ ഇച്ഛാശക്തിയെ ബലപ്പെടുത്താനാണ് അത് സഹായിക്കുകയെന്നും വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.