തൈന്‍ സൈന്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷന്‍

യാംഗോൻ: മ്യാൻമ൪ ഭരണകക്ഷിയായ യൂനിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെൻറ് പാ൪ട്ടിയുടെ (യു.എസ്.ഡി.പി) തലവനായി  പ്രസിഡൻറ് തൈൻ സൈനിനെ വീണ്ടും നിയമിച്ചു. പ്രതിപക്ഷത്തെ നേരിടുന്നതിനായി പാ൪ട്ടിയെ ഊ൪ജസ്വലമാക്കുന്നതിൻെറ ഭാഗമായി വിളിച്ചുചേ൪ത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. പ്രസിഡൻറായതിനെ  തുട൪ന്ന് കഴിഞ്ഞ വ൪ഷം തൈൻ സൈൻ പാ൪ട്ടി നേതൃപദവി ഉപേക്ഷിക്കുകയായിരുന്നു. അധോസഭ സ്പീക്ക൪  ഷൂ മാനിനെ പാ൪ട്ടിയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ആക്ടിങ് ചെയ൪മാനായി നിയമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.