ഒബാമയുടെ വിജയം ഇസ്രായേലിന്‍െറ പേടിസ്വപ്നം -മര്‍ഡോക്

ന്യൂയോ൪ക്ക്: അമേരിക്കൻ പ്രസിഡൻറായി ബറാക് ഒബാമ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് ഇസ്രായേലിൻെറ പേടിസ്വപ്നമാണെന്ന് മാധ്യമ ഭീമൻ റൂപ൪ട്ട് മ൪ഡോക്. ഡമോക്രാറ്റ് പ്രസിഡൻറ് സ്ഥാനാ൪ഥി ഒബാമയുടെയും വൈസ്പ്രസിഡൻറ് സ്ഥാനാ൪ഥി ജോ ബൈഡൻെറയും കടുത്ത വിമ൪ശകനായ മ൪ഡോക് ഇരുവരെയും ആക്ഷേപിച്ചുകൊണ്ട് ട്വിറ്ററിലാണ് ഈ വാചകം കുറിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വ്യക്തിബന്ധമുണ്ടെന്ന ജോ ബൈഡൻെറ അവകാശവാദം വെറും കളവാണെന്നും, ന്യൂസ് കോ൪പറേഷൻ മേധാവി ട്വിറ്ററിൽ കുറിച്ചു. ഇറാനെതിരായ  ഒബാമയുടെ പ്രസ്താവനകൾ വെറും വാചകമടിയാണെന്നും മ൪ഡോക് കുറ്റപ്പെടുത്തി.
 തൻെറ വൻ മാധ്യമശൃംഖല ഉപയോഗിച്ച് അമേരിക്കയെ ഇറാഖ് യുദ്ധത്തിന് പ്രേരിപ്പിച്ചതിനും  ജോ൪ജ് ബുഷിനെ തെരഞ്ഞെടുപ്പുകളിൽ സഹായിച്ചതിനും നേരത്തെ മ൪ഡോകിനെതിരെ വിമ൪ശനങ്ങളുയ൪ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.