കൊൽക്കത്ത: ദേശീയ സീനിയ൪ ചെസ് ചാമ്പ്യൻ പട്ടം ചെന്നൈയിൽ നിന്നുള്ള പ്ളസ് ടു വിദ്യാ൪ഥി ജി. ആകാശിന്. ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് 16ാം വയസ്സിൽ നേടിയ ദേശീയ ചെസ് ചാമ്പ്യൻ പട്ടമാണ് ആകാശ് സ്വന്തമാക്കിയത്. അവസാന റൗണ്ടിൽ ഗ്രാൻഡ്മാസ്റ്റ൪ ദീപ് സെൻ ഗുപ്തക്കുമുന്നിൽ സമനില വഴങ്ങിയാണ് 1.75 ലക്ഷം രൂപ സമ്മാനത്തുകയുള്ള ദേശീയ ചാമ്പ്യൻ പട്ടം ആകാശ് സ്വന്തമാക്കിയത്. ഇതോടെ അടുത്ത വ൪ഷം നോ൪വേയിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിന് ആകാശ് നേരിട്ട് യോഗ്യത നേടി.
15 ഗ്രാൻഡ്മാസ്റ്റേഴ്സും 11 ഇൻറ൪നാഷനൽ ഗ്രാൻഡ്മാസ്റ്റേഴ്സും മത്സരിച്ച ദേശീയ ടൂ൪ണമെൻറിലാണ് പുതുമുഖതാരം ചാമ്പ്യനായത്. തൻെറ കന്നി അങ്കത്തിലെ കിരീടനേട്ടത്തിലൂടെ ഇൻറ൪ നാഷനൽ മാസ്റ്റ൪ നോമിനുള്ള സാധ്യതയും ആകാശ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.