വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ആദ്യമായി അറബിഭാഷയിൽ ആശീ൪വാദ സന്ദേശം. ബുധനാഴ്ച പോപ് ബെനഡിക്ട് 16ാമനാണ് അറബിഭാഷയിൽ ആശംസ നേ൪ന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ രൂപവത്കരിച്ചതിൻെറ 50ാം വാ൪ഷിക വേളയിലാണ് പോപ് അറബിയിൽ സന്ദേശം നൽകിയത്.
‘അറബി ഭാഷ സംസാരിക്കുന്ന എല്ലാവ൪ക്കും വേണ്ടി ഞാൻ പ്രാ൪ഥിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു പോപ്പിൻെറ ആശംസ. കഴിഞ്ഞ മാസം ലബനൻ സന്ദ൪ശിച്ച പോപ് മധ്യപൗരസ്ത്യദേശത്ത് സമാധാനം പുന$സ്ഥാപിക്കാൻ ക൪മനിരതരാകാൻ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.