ലാഹോ൪: ഭരണകക്ഷിയായ പി.പി.പിയുടെ അധ്യക്ഷസ്ഥാനം, രാജ്യത്തിൻെറ പ്രസിഡൻറുപദവി എന്നിവയിൽ ഏതെങ്കിലുമൊന്ന് ഒഴിവാക്കണമെന്ന ഉത്തരവിനോടുള്ള പ്രതികരണം ഒക്ടോബ൪ 31നകം വ്യക്തമാക്കാൻ ആസിഫ് അലി സ൪ദാരിക്ക് ലാഹോ൪ ഹൈകോടതി അന്ത്യശാസനം നൽകി. ചീഫ് ജസ്റ്റിസ് ഉമ൪ അതാ ബന്ദിയാലിൻെറ നേതൃത്വത്തിലുള്ള നാലംഗ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സ൪ദാരി ഇരട്ടപദവികൾ വഹിക്കുന്നതിനെതിരെ ലഭിച്ച ഹരജിയിൽ പദവികളിലൊന്ന് ഒഴിവാക്കാൻ നേരത്തേ കോടതി നി൪ദേശം നൽകിയിരുന്നു. നി൪ദേശം പാലിക്കാതിരുന്നാൽ കോടതിയലക്ഷ്യക്കുറ്റം ചുമത്തുമെന്ന് ഇന്നലെ പുറപ്പെടുവിച്ച അന്ത്യശാസനത്തിൽ ലാഹോ൪ ഹൈകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.