ന്യൂദൽഹി: ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻെറ എല്ലാ പ്രവ൪ത്തനങ്ങളിൽ നിന്നും സുരേഷ് കൽമാഡി, വി.കെ. വ൪മ, ലളിത് ഭാനോട്ട് എന്നിവരെ മാറ്റി നി൪ത്തണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് സമിതിയുടെ എത്തിക്സ് കമീഷൻ. നവംബ൪ 25ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമീഷൻെറ നി൪ദേശം. മൂവരും 2010ലെ കോമൺവെൽത്ത് ഗെയിംസിനോടനുബന്ധിച്ച് നടന്ന അഴിമതികളുമായി ബന്ധമുള്ളവരാണെന്ന് കണ്ടതിനെ തുട൪ന്നാണ് നടപടി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ജഗദീഷ് ടൈറ്റ്ല൪ മൂവരുടെയും സ്ഥാനാ൪ഥിത്വം സംബന്ധിച്ച് എത്തിക്സ് കമീഷൻെറ അഭിപ്രായം ആരാഞ്ഞതിനുള്ള മറുപടിയിലാണ് കമീഷൻെറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.