ലണ്ടൻ: ലിവ൪പൂളുകാരിയായ ഒലീവിയ മാനിങ് എന്ന 12കാരിയെ പരിചയപ്പെടുക. ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരെന്നറിയപ്പെടുന്ന ആൽബ൪ട്ട് ഐൻസ്റ്റൈനെയും സ്റ്റീഫൻ ഹോക്കിങ്ങിനെയുമൊക്കെ വെല്ലുന്ന ഐ.ക്യൂ (ബുദ്ധിമാനം- ഇൻറലിജൻറ് ക്വാഷ്യൻറ്) ആണ് ഈ കൊച്ചു മിടുക്കിക്ക്.
ബുദ്ധി പരിശോധനയിൽ(ഐ.ക്യൂ. ടെസ്റ്റ്) 162 മാ൪ക്ക് നേടിയ ഒലീവിയ ഉയ൪ന്ന ബുദ്ധിമാനമുള്ളവരുടെ കൂട്ടായ്മയായ മെൻസയുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. ഐൻസ്റ്റൈൻെറയും സ്റ്റീഫൻ ഹോക്കിങ്ങിൻെറയും ഐ.ക്യു 160 എന്നാണ് കണക്കാക്കിയിരിക്കുന്നത്. ലോകജനസംഖ്യയുടെ ഒരുശതമാനം മാത്രം വരുന്ന ‘അപാര ബുദ്ധിമാന്മാ’രുടെ കൂട്ടത്തിലാണ് ഒലീവിയക്ക് അംഗത്വം ലഭിച്ചിരിക്കുന്നത്.
ലിവ൪പൂളിലെ എവ൪ടൺ അക്കാദമിയിലെ വിദ്യാ൪ഥിനിയായ ഒലീവിയ ഇപ്പോൾ സ്കൂളിലും നാട്ടിലും താരമായിരിക്കുകയാണ്. പഠന സഹായം ചോദിച്ചെത്തുന്ന കൂട്ടുകാ൪ ഏറെയാണത്രെ ഈ മിടുക്കിക്ക്. വെല്ലുവിളികൾ ഏറ്റെടുക്കാൻ ഏറെ ഇഷ്ടമാണ് ഒലീവിയക്ക്. എത്ര പ്രയാസമേറിയ വിഷയമാണെങ്കിലും പഠിച്ചെടുക്കാൻ നിമിഷങ്ങൾ മതി. ഷേക്സ്പിയറിൻെറ മാക്ബെത്ത് ഒലീവിയ മന$പാഠമാക്കിയത് കേവലം ഒരു ദിവസം കൊണ്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.