നോക്കി നില്‍ക്കേ നിഫ്റ്റി തകര്‍ന്നു- 900 പോയന്‍റ്

മുംബൈ: സമയം രാവിലെ 9.50. പെൻഷൻ, ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയ൪ത്താനുള്ള തീരുമാനത്തിൻെറ ആവേശത്തിലായിരുന്നു വിപണി അപ്പോൾ. എൻ.എസ്.ഇ ടെ൪മിനലുകളിൽ കണ്ണുചിമ്മാതെ നോക്കിയിരുന്ന നിക്ഷേപക൪ പൊടുന്നനെ ഞെട്ടി. 27 പോയൻേറാളം ഉയ൪ന്നു നിന്നിരുന്ന നിഫ്റ്റി തൊട്ടടുത്ത നിമിഷം കാണിക്കുന്നത് 900 പോയൻറ് നഷ്ടം. വ൪ഷങ്ങൾ മുമ്പത്തെ ഒരു കറുത്ത വെള്ളിയാഴ്ച്ചയുടെ ഓ൪മകളാണ് നല്ലൊരു പങ്ക് നിക്ഷേപകരുടെയും മനസുകളിൽ അപ്പോൾ ഓടിയെത്തിയത്.

സൂചികയിൽ 15 ശതമാനത്തിൽ ഏറെ തക൪ച്ച രേഖപ്പെടുത്തപ്പെട്ടതോടെ ദേശീയ ഓഹരി വിപണിയിൽ ഇടപാടുകൾ നി൪ത്തിവെയ്ക്കുയും ചെയ്തു. അതേസമയം ബോംബെ ഓഹരി വിപണിയിൽ ഈ തക൪ച്ച പ്രകടമായുമില്ല. സാധാരണ നിലയിൽ നിഫ്റ്റിയിലെ തക൪ച്ച സെൻസെക്സിലൂം പ്രകടമാകേണ്ടതായിരുന്നു. പക്ഷെ ദേശീയ ഓഹരി വിപണിയിൽ ഇടപാടുകൾ നി൪ത്തിവെച്ചതോടെ സെൻസെക്സിൽ 300 പോയൻറിൻെറ നഷ്ടം രേഖപ്പെടുത്തി.

വൻകിട നിക്ഷേപക൪ക്കു വേണ്ടി ഇടപാടുകൾ നടത്തുന്ന എംകെ ഗ്ളോബൽ എന്ന ബ്രോക്കറേജ് സ്ഥാപനം ബ്ളൂ ചിപ്പ് ഓഹരികളിൽ വളരെ കുറഞ്ഞ വിലക്ക് വിൽപ്പന ഓഡറുകൾ ഇട്ടതാണ് പൊടുന്നനെയുള്ള തക൪ച്ചക്ക് കാരണമായത്. 650 കോടി രൂപയുടെ ഓഡറുകളായിരുന്നു സ്ഥാപനം ഇട്ടത്. ഇത് തെറ്റി രേഖപ്പെടുത്തിയതാണെന്നാണ് എൻ.എസ്.സിയുടെ വിശദീകരണം. എന്നാൽ ഇത്ര ഭീമമായ തുകയുടെ ഓഡറുകൾ തെറ്റായി രേഖപ്പെടുത്തിയെന്നതിൽ ദുരൂഹതയൂണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥാപനത്തെ ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിലക്കിയതായും എൻ.എസ്.സി അധികൃത൪ അറിയിച്ചു. സംഭവത്തെ കുറിച്ച് സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോ൪ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

ഓഹരി വിലകളിൽ വൻവ്യതിയാനങ്ങൾ ഒഴിവാക്കാൻ പ്രത്യേക വിഭാഗത്തിലെ ഓഹികൾക്ക് 20, 10, 5 ശതമാനം വീതം സ൪ക്യൂട്ട് ഫിൽട്ട൪ ഏ൪പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഓഹരികൾ ഈ അളവിലും കൂടുതൽ ഉയരുകയോ, തകരുകതോ ചെയ്താൽ ഓഹരികളുടെ ഇടപാടുകൾ തനിയെ നിലക്കും. എന്നാൽ അവധി വ്യാപാരം അനുവദനീയമായ ഓഹരികൾക്ക് ഈ പരിധിയില്ല. എംകെ ഗ്ളോബൽ എന്ന സ്ഥാപനം ഇത്തരം ഓഹരികളിലാണ് വളരെ താഴ്ന്ന വിലയ്ക്ക് വിൽപ്പന നടത്തിയത്.

അപ്രതീക്ഷിത തക൪ച്ചക്ക് കാരണം സാങ്കേതികമാണെന്ന് വിശദീകരിക്കപ്പെട്ടെങ്കിലും ഈ സംഭവത്തോടെ വിപണി ആകെ ഉലഞ്ഞു. ഉച്ചയോടെ നിഫ്റ്റി 50 പോയൻറിനടുത്തും സെൻസെക്സ്  140 പോയൻറു ഇടിയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.