‘ധനുഷ് ’ആണവ മിസൈല്‍ പരീക്ഷണം വിജയം

ബലാസോ൪: തദ്ദേശീയമായി വകിസിപ്പിച്ചെടുത്ത ആണവ വാഹക ശേഷിയുള്ള മിസൈൽ ‘ധനുഷ് ’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.നേരത്തെ പരീക്ഷിച്ച ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈൽ ആയ പൃഥ്വിയുടെ നാവിക പതിപ്പാണ് ധനുഷ്. ഒഡിഷ തീരത്തുള്ള നാവിക കപ്പലിൽനിന്നാണ് ധനുഷ് കുതിച്ചുയ൪ന്നതെന്ന് ഔദ്യാഗിക വൃത്തങ്ങൾ അറിയിച്ചു. പരീക്ഷണം സമ്പു൪ണ വിജയകരമായിരുന്നൂവെന്ന് ഡിഫൻസ് റിസ൪ച്ച് ആൻറ് ഡെവലപ്മെൻറ് ഓ൪ഗനൈസേഷൻ (ഡി.ആ൪.ഡി.ഒ) ഡയറക്ട൪ കുമാ൪ ഗുപ്ത പറഞ്ഞു. 8.53 മീറ്റ൪ നീളമുള്ളതാണ് ധനുഷ്. യുദ്ധകപ്പലുകൾ തക൪ക്കാൻ ഈ മിസൈലിനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.