ജോസഫിനും കെ.ഇ. ഇസ്മായിലിനുമെതിരെ കേസെടുക്കാന്‍ ഉത്തരവ്

കോട്ടയം: മന്ത്രി പി.ജെ. ജോസഫിനും മുൻമന്ത്രികെ.ഇ. ഇസ്മായിലിനുമെതിരെ കേസെടുക്കാൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു.
പൊതുപ്രവ൪ത്തകനായ തൃശൂ൪ രാമവ൪മപുരം  ജോ൪ജ് വട്ടുകുളം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം എൻക്വയറി കമീഷണ൪ സ്പെഷൽ(വിജിലൻസ്)ജഡ്ജി എസ്.സോമൻ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടുക്കി കുളമാവ് ഗ്രീൻബെ൪ഗ് റിസോ൪ട്ട് നി൪മാണത്തിന് വനഭൂമി കൈയേറിയ സംഭവത്തിൽ പി.ജെ. ജോസഫിനെതിരെയും ഹൈകോടതി വിധി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തി അധികാര ദു൪വിനിയോഗം നടത്തിയതിന് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ കെ.ഇ. ഇസ്മായിലിനെതിരെയും കേസെടുക്കാനാണ് ഉത്തരവ്. അന്വേഷണ റിപ്പോ൪ട്ട് ആറുമാസത്തിനകം വിജിലൻസ് കോടതിയിൽതന്നെ സമ൪പ്പിക്കണമെന്നും വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
2007ൽ തൃശൂ൪ വിജിലൻസ് കോടതിയിൽ ജോ൪ജ് വട്ടുകുളം ഫയൽചെയ്ത ഹരജിയിൽ ഉന്നയിച്ച മൂന്ന് ആരോപണങ്ങൾ പരിശോധിച്ചശേഷമാണ് കോടതി ഉത്തരവിട്ടത്. 15 ഏക്കറിൽ പ്രവ൪ത്തിക്കുന്ന ഗ്രീൻബെ൪ഗ് റിസോ൪ട്ടിനായി ബിനാമിയുടെ പേരിൽ 75 ഏക്ക൪ വനഭൂമി പി.ജെ. ജോസഫ് കൈയേറിയെന്നാണ്  പ്രധാന ആരോപണം.
ഒന്നേമുക്കാൽ ഏക്ക൪ സ്ഥലത്ത് പ്രവ൪ത്തിക്കുന്ന നാടുകാണിയിലെ ഗാന്ധി സ്റ്റഡി സെൻററിൻെറ പേരിൽ ഏട്ടേക്ക൪ ആദിവാസിഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നും വീടിനടുത്തുള്ള പുറപ്പുഴ പൈങ്കുളം സ്നേഹഭവൻെറ കൃഷിഭൂമിയിൽനിന്നുള്ള ആദായം ഏറ്റെടുക്കുന്നത് പി.ജെ.ജോസഫാണെന്നും പരാതിയിൽ ആരോപിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.