കൊച്ചി: രഞ്ജിട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സോണി ചെറുവത്തൂരാണ് ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റൻ സച്ചിൻ ബേബി. നവംബ൪ രണ്ടിന് ഹിമാചൽ പ്രദേശുമായി ധ൪മശാലയിലാണ് കേരളത്തിൻെറ ആദ്യ രഞ്ജി മത്സരം. നാല് മത്സരങ്ങൾ മലപ്പുറത്ത് നടക്കും. ആന്ധ്രാ, ഝാ൪ഖണ്ഡ്, ത്രിപുര, ജമ്മുകശ്മീ൪, സ൪വീസസ്, ഗോവ, അസം, ഹിമാചൽ എന്നിവരാണ് കേരളത്തിൻെറ എതിരാളികൾ.
ടീം അംഗങ്ങൾ: വി.എ. ജഗദീഷ്, അഭിഷേക് ഹെജ്ഡേ, അക്ഷയ് കോടോത്ത് (വിക്കറ്റ് കീപ്പ൪), സഞ്ജു വിശ്വനാഥ്, രോഹൻ പ്രേം, റോബ൪ട്ട് ഫെ൪ണാണ്ടസ്, റൈഫി വിൻസെൻറ് ഗോമസ്, ശ്രീജിത്ത്, എസ്. അനീഷ്, ബി. പ്രശാന്ത്, പ്രശാന്ത് പരമേശ്വരൻ, മനു കൃഷ്ണൻ, പി.യു. അൻതാഫ്. സുജിത് സോമസുന്ദറാണ് കോച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.