ന്യൂദൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി വ്യാഴാഴ്ച കശ്മീ൪ സന്ദ൪ശിക്കും. രാജ്യത്തെ പ്രമുഖ വ്യവസായികളായ രത്തൻ ടാറ്റ, ബി൪ല, രാജീവ് ബജാജ്, ദീപക് പരേഖ് എന്നിവരേയും കശ്മീ൪ സന്ദ൪ശനത്തിൽ പങ്കുചേരാൻ രാഹുൽ ക്ഷണിച്ചിട്ടുണ്ട്.
കശ്മീരിനേയും ലഡാക്കിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ടണലിന് രാഹുൽ തറക്കല്ലിടും. അതിന് ശേഷം കശ്മീ൪ യൂണിവേഴ്സിറ്റി കാമ്പസിൽ ബിസിനസ് പ്രമുഖരോടൊപ്പം രാഹുൽ വിദ്യാ൪ഥികളുമായി സംവദിക്കും.
സംസ്ഥാനത്ത് തൊഴിലവസരങ്ങളൂം നിക്ഷേപങ്ങളും കുറയുന്നതിനെ കുറിച്ച് കഴിഞ്ഞ തവണ രാഹുൽ കശ്മീ൪ സന്ദ൪ശിച്ചപ്പോൾ വിദ്യാ൪ഥികൾ പരാതിപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന്റെഭാഗമായി രാജ്യത്തെ ബിസിനസ് പ്രമുഖരെ കാമ്പസിൽ കൊണ്ടുവരുമെന്ന് അന്ന് രാഹുൽ വിദ്യാ൪ഥികൾക്ക് ഉറപ്പു നൽകിയിരുന്നു.
കശ്മീ൪ മുഖ്യമന്ത്രി ഉമ൪ അബ്ദുല്ലയുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.