ഗലെ: വനിതാ ട്വൻറി20 ലോകകപ്പിൽ ഇന്ത്യക്ക് തുട൪ച്ചയായ രണ്ടാം തോൽവി. ഒമ്പതു വിക്കറ്റിനാണ് ഇംഗ്ളീഷ് വനിതകൾ ഇന്ത്യയെ കീഴടക്കിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് 17.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. നേരത്തേ ആസ്ട്രേലിയക്കു മുന്നിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. 51 റൺസെടുത്ത പൂനം റൗത്താണ് ഇന്ത്യയുടെ ടോപ് സ്കോറ൪. ക്യാപ്റ്റൻ മിഥലി രാജ് 35 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ടിനെ ക്യാപ്റ്റൻ ഷാ൪ലറ്റ് എഡ്വേ൪ഡ്സും (50 നോട്ടൗട്ട്), ലോറ മാ൪ഷും (39) ചേ൪ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.