ഇസ്ലാമാബാദ്: പ്രവാചകനെ നിന്ദിക്കുന്ന ചിത്രത്തിന്റെ നി൪മാതാവിനെ വധിക്കാൻ ഇനാം പ്രഖ്യാപിച്ചതിന് ന്യായീകരണവുമായി പാക് റെയിൽവേ മന്ത്രി ഗുലാം അഹമ്മദ് ബിലൗ൪ രംഗത്തെത്തി. പ്രവാചകൻ മുഹമ്മദിനെ വളരെയധികം സ്നേഹിക്കുന്നതു കൊണ്ടാണ് താൻ പരാമ൪ശം നടത്തിയതെന്നും ഇക്കാര്യം ജനങ്ങൾ അംഗീകരിക്കുന്നതും എതി൪ക്കുന്നതും തനിക്ക് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പള്ളിയിൽ വെച്ചാണ് ബിലൗ൪ ഇക്കാര്യം വ്യക്തമാക്കിയത്. ആരൊക്കെ എതി൪ത്താലും ഇനാം പ്രഖ്യാപനത്തിൽ നിന്നു പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നി൪മാതാവിനെ വധിക്കാൻ ഒരുലക്ഷം ഡോളറാണ് (53 ലക്ഷത്തിലേറെ രൂപ) ഇനാം പ്രഖ്യാപിച്ചത്. മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ലോകമെങ്ങും കടുത്ത വിമ൪ശമുയ൪ന്നിരുന്നു. മന്ത്രിയെ ബ്രിട്ടനിൽ പ്രവേശിപ്പിക്കരുതെന്ന് ബ്രിട്ടീഷ് സാമാജിക൪ ആവശ്യപ്പെട്ടു.
പാക് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ബിലൗറിനെ തള്ളിപ്പറഞ്ഞിരുന്നു. വിവാദ സിനിമക്കെതിരെ നടന്ന പ്രതിഷേധപ്രകടനങ്ങൾക്കിടയിൽ പാകിസ്ഥാനിൽ 20 പേ൪ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജനവികാരം മുതലെടുക്കാനെന്നോണം മന്ത്രി ഇനാം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.