ബഗ്ദാദ്: മധ്യ ഇറാഖിലെ തിക്രീത് പട്ടണത്തിൽ ജയിൽ തക൪ത്ത സായുധ സംഘം നിരവധി തടവുകാരെ മോചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന ഏറ്റുമുട്ടലിൽ ജയിലിലെ 10 പാറാവുകാരും രണ്ട് അന്തേവാസികളും കൊല്ലപ്പെട്ടു.
തടവുപുള്ളികൾ സംഘടിച്ച് സുരക്ഷാവിഭാഗത്തിൻെറ ആയുധങ്ങൾ കൈവശപ്പെടുത്തി മിന്നലാക്രമണം സംഘടിപ്പിക്കുകയായിരുന്നുവെന്ന് പ്രവിശ്യാ വൃത്തങ്ങൾ അറിയിച്ചു.
തടവുകാരും സുരക്ഷാവിഭാഗവും മണിക്കൂറുകൾ ഏറ്റുമുട്ടിയതായും റിപ്പോ൪ട്ടുണ്ട്.
ജയിൽ കലാപം, ജയിൽ തക൪ക്കൽ തുടങ്ങിയ സംഭവങ്ങൾ രാജ്യത്ത് വ൪ധിച്ചുവരുന്നതായാണ് റിപ്പോ൪ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.